സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാരിന് ധൈര്യമുണ്ടോ ? - കെജ്‍രിവാള്‍

Update: 2017-05-25 11:46 GMT
Editor : admin
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാരിന് ധൈര്യമുണ്ടോ ? - കെജ്‍രിവാള്‍

3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള ചങ്കുറപ്പ് മോദി സര്‍ക്കാരിനുണ്ടോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളുടെ ഇടങ്ങളില്‍ സിബിഐ റെയ്‍ഡ് നടത്താത്തതെന്താണെന്ന് ആരാഞ്ഞ അദ്ദേഹം ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൌനം തന്നെ അത്ഭുതപ്പെടുത്തുന്നതായും പറഞ്ഞു.

Advertising
Advertising

ഹെലികോപ്റ്റര്‍ ഇടപാട് അഴിമതി കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കോടതി നടത്തിയ പരാമര്‍ശത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്താന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തായിരുന്നു കെജ്‍രാവാളിന്റെ ട്വീറ്റ്. അഗസ്ത വെസ്റ്റ്‍ലാന്‍ഡ് കേസില്‍ കടുത്ത നടപടിയെടുക്കാന്‍ ബിജെപി തയാറാവില്ല. ബിജെപിയുടെ ഉദ്ദേശം മോശമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ശക്തമായ അന്തര്‍ധാരയുടെ തെളിവാണ് ഇതിനു കാരണമെന്നും കെജ്‍രിവാള്‍ ആരോപിച്ചു. ഇതാദ്യമായാണ് ഈ വിഷയത്തില്‍ കെജ്‍രിവാള്‍ സോണിയ ഗാന്ധിയെ കടന്നാക്രമിക്കുന്നത്. മോദിയെന്താണ് ഈ വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് ചോദിച്ച കെജ്‍രിവാള്‍, ബിജെപി സര്‍ക്കാര്‍ ആദ്യം വദ്രയെ വെറുതെവിട്ടുവെന്നും ഇപ്പോള്‍ അഗസ്ത ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ തലമൂത്ത നേതാക്കളെ സംരക്ഷിച്ചു പിടിക്കുകയാണെന്നും കെജ്‍രിവാള്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News