കണക്ക് തെറ്റിച്ചു, ആറ് വയസുകാരിയെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി

Update: 2017-06-21 23:57 GMT
Editor : admin
കണക്ക് തെറ്റിച്ചു, ആറ് വയസുകാരിയെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി

ഔറംഗാബാദിലാണ് സംഭവം

ഒന്നു മുതല്‍ 12 വരെ എണ്ണുന്നതില്‍ പരാജയപ്പെട്ട ആറ് വയസുകാരിയായ മകളെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി. ഔറംഗാബാദില്‍ നിന്നും 250 കി.മീ അകലെ ബലാപൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടി മരിച്ചതിന് ശേഷം അച്ഛന്‍ തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. തിങ്കളാഴ്ച കുട്ടിയുടെ അമ്മ പൊലീസിനോട് കാര്യങ്ങള്‍ വെളിപ്പടുത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സഞ്ജയ് കുത്തെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി സഞ്ജയ് മകള്‍ ഭാരതിയെ പഠിപ്പിക്കാനിരിക്കുകയായിരുന്നു. ഭാരതിയോട് ഒന്നു മുതല്‍ 12 വരെ എണ്ണാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാരതിക്ക് എണ്ണം തെറ്റിയത് സഞ്ജയിനെ ദേഷ്യം പിടിപ്പിച്ചു. രോഷാകുലനായ അദ്ദേഹം ഭാരതിയുടെ വായിലേക്ക് വലിയൊരു ഉള്ളി തള്ളിക്കയറ്റുകയായിരുന്നു. ഉള്ളി തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്.

Advertising
Advertising



മകളുടെ കൊലപാതകത്തിന് ദൃക്‍സാക്ഷിയായ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവ് സഞ്ജയിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 9 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഭാരതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഭാരതിയുടെ സഹോദരനും സംഭവത്തില്‍ ദൃക്സാക്ഷിയാണ്. കൊലപാതകം ഒളിപ്പിക്കാനായിരുന്നു സഞ്ജയ് ശ്രമിച്ചത്. അതിനായി കുട്ടിയുടെ മൃതദേഹം ആരും കാണാതെ മറവുചെയ്യുകയും ചെയ്തു അയാള്‍. പൊലീസ് മൃതദേഹം കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News