ദലിതര്‍ക്കൊപ്പം ക്ഷേത്ര സന്ദര്‍ശനം നടത്തിയ ബിജെപി എംപിക്ക് നേരെ കല്ലേറ്

Update: 2017-06-23 20:13 GMT
Editor : admin
ദലിതര്‍ക്കൊപ്പം ക്ഷേത്ര സന്ദര്‍ശനം നടത്തിയ ബിജെപി എംപിക്ക് നേരെ കല്ലേറ്
Advertising

ഉത്തരാഖണ്ഡിലെ സില്‍ഗുര്‍ ദേവത ക്ഷേത്രത്തില്‍ ദലിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ ബിജെപി എംപി തരുണ്‍ വിജയ്ക്ക് നേരെ കല്ലേറ്.

ഉത്തരാഖണ്ഡിലെ സില്‍ഗുര്‍ ദേവത ക്ഷേത്രത്തില്‍ ദലിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ ബിജെപി എംപി തരുണ്‍ വിജയ്ക്ക് നേരെ കല്ലേറ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രദേശത്തെ ഉയര്‍ന്ന ജാതിക്കാരാണ് തരുണിനും ദലിതര്‍ക്കും നേരെ കല്ലേറ് നടത്തിയത്. ആക്രമണത്തില്‍ തരുണിന്റെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അത്യാഹിത വിഭാഗത്തിലാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

കീഴ്‍ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തിലേക്കാണ് ദലിതരുടെ ഒരു വലിയ സംഘത്തെയും നയിച്ച് തരുണ്‍ എത്തിയത്. പ്രവേശനം നിഷേധിച്ച ഉയര്‍ന്ന ജാതിക്കാര്‍ ദലിതരെ ആക്രമിച്ചു. ഇതിനിടെയാണ് തരുണിനു നേരെ കല്ലേറുണ്ടായത്. അദ്ദേഹത്തിന്റെ തലയോട്ടിക്കും ചെവിക്കുമാണ് ഗുരുതര പരിക്കേറ്റത്. ദലിത് നേതാവ് ദൗലത് കുന്‍വാറിനൊപ്പമാണ് തരുണ്‍ സന്ദര്‍ശനം നടത്തിയത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമാണ് തരുണ്‍. 1986 മുതല്‍ 2008 വരെ അദ്ദേഹം ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയുടെ എഡിറ്ററായിരുന്നു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ഇടപെട്ടാണ് തരുണിനെയും സംഘത്തെയും പ്രദേശത്തു നിന്നു രക്ഷപെടുത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News