ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

Update: 2017-07-01 16:22 GMT
Editor : Alwyn K Jose
ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

നിര്‍ത്തിയത് കൊച്ചിയുള്‍പ്പടെ 4 സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം.

ദേശിയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു. നിര്‍ത്തിയത് കൊച്ചിയുള്‍പ്പടെ 4 സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം. ആവശ്യത്തിന് ജഡ്ജിമാരേയും വിദഗ്ധാംഗത്തേയും നിയമിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇതുസംബന്ധിച്ച വിജ്‍ഞാപനം ഉടനിറങ്ങും. തീരുമാനം തുറന്ന കോടതിയില്‍ അറിയിച്ചു.

ഹൈക്കോടതികളില്‍ കെട്ടികിടക്കുന്ന പരിസ്ഥിതി സംബന്ധമായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനു വേണ്ടിയാണ് ദേശിയ ഹരിത ട്രൈബ്യൂണല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്യൂട്ട് ബെഞ്ചുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ആവശ്യത്തിന് ജഡ്ജിമാരും വിദഗ്ധസമിതിയംഗങ്ങളുമില്ലാത്തതിനാല്‍ ‌ കൊച്ചി, ഷില്ലോങ്, ജോദ്പൂര്‍, ഷിംല എന്നീ 4 സര്‍ക്യൂട്ട് ബെഞ്ചുകളുടേയും പ്രവര്‍ത്തനമാണ് നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തീരുമാനിച്ചത്. ആവശ്യത്തിന് ജഡ്ജിമാരേയും വിദഗ്ധസമിതി അംഗങ്ങളേയും കേന്ദ്രസര്‍ക്കാര്‍ നിയമിക്കാത്തതിനാല്‍ കോടതികളുടെ പ്രവര്‍ത്തനം നടത്താനാകാത്ത സാഹചര്യത്തിലാണ് നടപടി.

Advertising
Advertising

കഴിഞ്ഞ 2 മാസത്തിനിടെ ജഡ്ജിമാരും വിദഗ്ധ സമിതി അംഗങ്ങളുമടക്കം 5 പേരാണ് വിരമിച്ചത്. ഇതുള്‍പ്പടെ നിലവില്‍ 9 ഒഴിവുകളുണ്ട്. ജഡ്ജിമാരില്ലാത്തതിനാല്‍ പ്രമുഖ ബെഞ്ചുകളിലെ കേസുകള്‍ പോലും സമയബന്ധിതമായി നടക്കുന്നില്ല. ചെന്നൈയിലെ ഒരു വിദഗ്ധസമിതിയംഗം വിരമിച്ചതിനെ തുടര്‍ന്ന് നിലവിലുള്ള ഏക അംഗം രണ്ട് ബെഞ്ചുകളിലുമായാണ് ഒരു ദിവസം കേസുകള്‍ കേള്‍ക്കുകയാണ്. സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രര്‍ കുമാറിന്റെ തീരുമാനം കഴിഞ്ഞ വ്യാഴാഴ്‍ച്ച ചെന്നൈ ബെഞ്ചിലെ സിറ്റിങിനിടെ ജഡ്ജി അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തദിവസം തന്നെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറത്തിറക്കും. ഇതിനെതുടര്‍ന്ന് 24, 25 തിയതികളിലായി നടത്താനിരുന്ന കൊച്ചിയിലെ സിറ്റിങ് റദ്ദാക്കിയിട്ടുണ്ട്. പരിസ്ഥിതികേസുകളിലെ പ്രതീക്ഷയായിരുന്ന ദേശീയ ഹരിത് ട്രൈബ്യൂണലിന്റെ ശ്രീ ശ്രീ രവിശങ്കറടക്കമുള്ളവര്‍ക്കെതിരെ വന്‍ പിഴ ചുമത്തിയ പലവിധികളും ശ്രദ്ധേയമായിരുന്നു. സര്‍ക്യൂട്ട് ബെഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് കേസുനടത്തുന്ന കക്ഷികള്‍ക്ക് സാമ്പത്തികമായും വലിയ പ്രതിസന്ധി തീര്‍ക്കും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News