രാംദേവിനോട് ജനങ്ങള്‍ക്ക് അസൂയയാണെന്ന് ലാലു, ലാലുവിന് ഫേഷ്യല്‍ ചെയ്ത് യോഗഗുരു

Update: 2017-07-20 09:45 GMT
Editor : admin
രാംദേവിനോട് ജനങ്ങള്‍ക്ക് അസൂയയാണെന്ന് ലാലു, ലാലുവിന് ഫേഷ്യല്‍ ചെയ്ത് യോഗഗുരു

പദഞ്ജലി ഉത്പന്നങ്ങളുടെ അംബാസിഡറാകാന്‍ ഒരുക്കമാണോയെന്ന ചോദ്യത്തിന് താന്‍ എന്നും അവയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നായിരുന്നു ലാലുവിന്‍റെ......

കഠിനമായി അധ്വാനിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന യോഗഗുരു ബാബാ രാംദേവിനോട് ജനങ്ങള്‍ക്ക് അസൂയയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. ആര്‍എസ്എസുമായുള്ള ബന്ധത്തിന്‍റെ പേരില്‍ രാംദേവിനെ നിശിതമായി വിമര്‍ശിക്കാറുള്ള ലാലു പ്രസാദ് പിന്തുണയായി രംഗതെത്തിയപ്പോള്‍ പരസ്യമായി തന്നെ ഇതിന് നന്ദി രേഖപ്പെടുത്താന്‍ യോഗഗുരുവും മറന്നില്ല. ലാലുവിനെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഫേഷ്യല്‍ ക്രീം ഇട്ടുകൊടുത്താണ് രാംദേവ് തന്‍റെ നന്ദി അറിയിച്ചത്. ഇതിനോടകം തന്നെ വിവാദമായ പദഞ്ജലി ഉത്പന്നങ്ങളുടെ അംബാസിഡറാകാന്‍ ഒരുക്കമാണോയെന്ന ചോദ്യത്തിന് താന്‍ എന്നും അവയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നായിരുന്നു ലാലുവിന്‍റെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News