രാഷ്ട്രപതിയാകാനില്ലെന്ന് മോഹന്‍ ഭാഗവത്   

Update: 2017-07-31 16:21 GMT
രാഷ്ട്രപതിയാകാനില്ലെന്ന് മോഹന്‍ ഭാഗവത്   

മത്സരത്തിനില്ല, ആര്‍.എസ്.എസില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയാകാനില്ലെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താന്‍ രാഷ്ട്രപതിയാകാന്‍ ആഗ്രഹിക്കുന്നതായി ചില പ്രചാരണങ്ങള്‍ നടക്കുന്നു, എന്നാല്‍ ഞാന്‍ മത്സരത്തിനില്ല, ആര്‍.എസ്.എസില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയാണ് മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

കറകളഞ്ഞ വ്യക്തികളാണ് രാഷ്ട്രപതിയാകേണ്ടത്, മോഹന്‍ ഭഗവത് അത്തരത്തിലുള്ള വ്യക്തിയാണ്, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെങ്കില്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്നായിരുന്നു ശിവസേന അഭിപ്രായപ്പെട്ടിരുന്നത്. അതേസമയം ഭാഗവതിനെ രാഷ്ട്രപതിയാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. വരുന്ന ജൂലൈ 24നാണ് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുക.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News