ഫ്‌ളൈറ്റ് കിട്ടിയില്ല, ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് ഡല്‍ഹിയിലെത്തിയത് റോഡ് മാര്‍ഗം 

Update: 2017-08-11 22:00 GMT
Editor : rishad
ഫ്‌ളൈറ്റ് കിട്ടിയില്ല, ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് ഡല്‍ഹിയിലെത്തിയത് റോഡ് മാര്‍ഗം 

ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് ഡല്‍ഹിയിലെത്തിയത് കാറില്‍

ബുക്ക് ചെയ്ത ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്ന് വിവാദ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് ഡല്‍ഹിയിലെത്തിയത് കാറില്‍. ഇന്നലെയാണ് മുംബൈയില്‍ നിന്നു ഡല്‍ഹിയിലേക്ക് എം.പി ബുക്ക് ചെയ്ത ടിക്കറ്റ് എയര്‍ഇന്ത്യ റദ്ദാക്കിയത്. എന്നാല്‍ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലെത്തുമെന്നായിരുന്നു എം.പി ഇതിനോട് പ്രതികരിച്ചിരുന്നത്. എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയും അഞ്ച് സ്വകാര്യ കമ്പനികളും ഗെയ്ക്‌വാദിന് വിലക്കേര്‍പ്പെടുത്തിയത്.

Advertising
Advertising

എന്നാല്‍ കാറിലാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്നത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുത്തില്ല. കഴിഞ്ഞ ആഴ്ചയാണ് ഗെയ്ക് വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചത്. അങ്ങനെ ചെയ്തതായി എം.പി തന്നെ സമ്മതിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ മാപ്പുപറയില്ലെന്ന എം.പിയുടെ നിലപാടാണ് എയര്‍ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

അതേസമയം വിവാദം നിയമപരമായി നേരിടണമെന്നാണ് ശിവസേനയുടെ നിലപാട്. വിലക്കേര്‍പ്പെടുത്തേണ്ടത് കമ്പനിയല്ല, നിയമംകൊണ്ാാെന്നും പാര്‍ട്ടിവ്യക്തമാക്കി.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News