ഗുല്‍ബര്‍ഗ റാഗിംഗ്: കര്‍ണാടക പോലീസ് കോളേജ് അധികൃതരില്‍ നിന്നും മൊഴിയെടുത്തു

Update: 2017-08-25 18:42 GMT
ഗുല്‍ബര്‍ഗ റാഗിംഗ്: കര്‍ണാടക പോലീസ് കോളേജ് അധികൃതരില്‍ നിന്നും മൊഴിയെടുത്തു
Advertising

അല്‍ ഖമാര്‍ കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ തുടങ്ങിയവരില്‍ നിന്നാണ് ഡിവൈഎസ്പി ജാനവിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളിയായ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ കര്‍ണാടക പോലീസിന്‍റെ പ്രത്യേക അന്വഷണ സംഘം കോളേജ് അധികൃതരില്‍ നിന്നും മൊഴിയെടുത്തു.അല്‍ ഖമാര്‍ കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ തുടങ്ങിയവരില്‍ നിന്നാണ് ഡിവൈഎസ്പി ജാനവിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.

റാഗിംഗിനിരയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ഉടന്‍ തന്നെ അന്വേഷണ സംഘം കോഴിക്കോടെത്തും. സംഭവത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥിനികളെ പ്രതി ചേര്‍ത്ത് മെഡിക്കല്‍ കോളേജ് പോലീസ് നേരത്തെ കേസുടത്തിരുന്നു. തുടര്‍നടപടിക്കായി എഫ്ഐആര്‍ കഴിഞ്ഞ ദിവസം ഗുല്‍ബര്‍ഗ പോലീസിന് കൈമാറി.

Tags:    

Similar News