നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്

Update: 2017-09-20 16:10 GMT
Editor : Sithara
നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്

1000 രൂപ നോട്ടിന് പകരം 2000 രൂപയുടെ നോട്ട് ഇറക്കുന്നത് കള്ളപ്പണത്തെ സഹായിക്കുകയാണ് ചെയ്യുകയെന്നും കോണ്‍ഗ്രസ് ആരോപിച്ചു

നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആയിരം നോട്ടിന് പകരം 2000 രൂപയുടെ നോട്ട് ഇറക്കുന്നത് കള്ളപ്പണത്തെ സഹായിക്കുകയാണ് ചെയ്യുകയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

നോട്ടുനിരോധം നിരാശ ബാധിച്ച സര്‍ക്കാറിന്റെ തന്ത്രം മാത്രമാണെന്ന കുറ്റപ്പെടുത്തലുമായി റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്ത് എത്തി. 1000, 500 കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്ന സുപ്രധാന തീരുമാനത്തോടുള്ള ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം. ജനങ്ങളുടെ മേല്‍ കടുത്ത ബാധ്യത അടിച്ചേല്‍പിക്കുന്നതാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. തീരുമാനം ക്രൂരമാണെന്നാണ് ബംഗാള്‍ മുഖ്യമത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി.

എന്നാല്‍ കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പറഞ്ഞു.

നിരോധം നിരാശ ബാധിച്ച സര്‍ക്കാരിന്റെ തന്ത്രം മാത്രമാണെന്നും അഴിമതി തടയാന്‍ കഴിയില്ലെന്നും കുറ്റപ്പെടുത്തി റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്ത് എത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News