കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം
Update: 2017-11-08 01:34 GMT
മൂന്നുമായി സജീവമായി ഇടപാടുകള്‍ നടത്തുന്ന അക്കൌണ്ടുകളുള്ളര്‍ക്ക് മാത്രമാണ്
കറണ്ട്, ഓവര്‍ഗ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൌണ്ടുകള്‍ ഉള്ള കര്‍ഷകര്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. മൂന്നുമായി സജീവമായി ഇടപാടുകള്‍ നടത്തുന്ന അക്കൌണ്ടുകളുള്ളര്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ അമ്പതിനായിരം രൂപ പിന്‍വലിക്കാം. വ്യക്തിഗത ഓവര്‍ഗ്രാഫ്റ്റ് അക്കൌണ്ടുകള്‍ക്ക് പുതിയ തീരുമാനം ബാധകമാകില്ല. കേന്ദ്ര, സംസ്ഥാന വിത്തുല്പാദന കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് വിത്തുകള്‍ വാങ്ങാന്‍ ആവുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.