ദലിത് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2017-12-05 10:01 GMT
Editor : admin
ദലിത് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

പഞ്ചാബില്‍ ദലിത് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.

പഞ്ചാബില്‍ ദലിത് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ജോജോ എന്ന് വിളിക്കുന്ന ഗുരീന്ദറാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പഞ്ചാബിലെ മുക്ത്സര്‍ ജില്ലയില്‍ മാര്‍ച്ച് 25 നാണ് സംഭവം. 27കാരനായ ഗുരീന്ദര്‍ പട്ടാപ്പകല്‍ ദലിത് യുവതിയെ ഓഫീസില്‍ നിന്നും പിടിച്ചിറക്കി അടുത്തുള്ള ഫാം ഹൌസില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഇവരുടെ ഓഫീസിന് സമീപമുള്ള കമ്പ്യൂട്ടര്‍ സെന്ററിലെ സിസിടിവിയിലാണ് യുവതിയെ വലിച്ചിഴിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പീഡനത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയ യുവതി, പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പ്രതിയെ പൊലീസ് ചെദ്യംചെയ്ത് വരികയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News