ആറു ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

Update: 2018-01-07 00:33 GMT
Editor : admin
ആറു ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

പഞ്ചാബിലെ പത്താന്‍കോട്ട് വഴി ആറ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ).

പഞ്ചാബിലെ പത്താന്‍കോട്ട് വഴി ആറ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ തിരക്കേറിയ ഹോട്ടലുകളിലും ആശുപത്രികളിലും ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. ഇതേ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, അസം സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. പാകിസ്താനിലെ മുഹമ്മദ് ഖുര്‍ഷിദ് അലാം എന്ന വിരമിച്ച പട്ടാളക്കാരനടക്കം ആറു പേരാണ് ഫെബ്രുവരി 23ന് ഇന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. നൈജീരിയയില്‍ നിന്നും എന്‍ഐഎക്കു വന്ന ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ നൈജീരിയയില്‍ നിന്നും ഇതിനു മുന്‍പും പല തവണ ഇത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News