മോദി രണ്ട് ലക്ഷം രൂപയുടെ കോട്ട് ധരിച്ച് ഗാന്ധിയെന്ന് സ്വയം വിശേഷിപ്പിക്കുന്നു: ഹാര്‍ദിക് പട്ടേല്‍

Update: 2018-01-18 05:22 GMT
Editor : Sithara
മോദി രണ്ട് ലക്ഷം രൂപയുടെ കോട്ട് ധരിച്ച് ഗാന്ധിയെന്ന് സ്വയം വിശേഷിപ്പിക്കുന്നു: ഹാര്‍ദിക് പട്ടേല്‍

പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ തിരിച്ചെത്തി

പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ തിരിച്ചെത്തി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായിരുന്ന ഹാര്‍ദികിന് ജാമ്യം ലഭിച്ചെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ദിക് ഗുജറാത്തിലെത്തിയത്. ഹിമ്മത് നഗറില്‍ നടന്ന പട്ടേല്‍ സമ്മേളനത്തില്‍ ഹാര്‍ദിക് പട്ടേല്‍ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു.

രണ്ട് ലക്ഷം രൂപയുടെ കോട്ട് ധരിച്ച് ഗാന്ധിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്ന് ഹര്‍ദിക് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News