ജല്ലിക്കെട്ട്: എഐഎഡിഎംകെ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

Update: 2018-02-20 02:55 GMT
ജല്ലിക്കെട്ട്: എഐഎഡിഎംകെ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

ഓര്‍ഡിനന്‍സ് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയേക്കും

ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് ഒപ്പ് വച്ചേക്കും. വിഷയത്തില്‍ എഐഡിഎംകെ എംപിമാര്‍ രാഷ്ട്രതിയെ കണ്ടു.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തിയിട്ടും അനുവാദം ലഭിച്ചിട്ടില്ലെന്ന് എഐഡിഎംകെ എം പി തമ്പിദുരൈ പറഞ്ഞു. ജെല്ലിക്കെട്ട് അനുവദിച്ചുള്ള ഓര്‍ഡിനന്‍സ് ഇന്ന് വൈകീട്ടോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എഐഎഡിഎംകെ നേതാവ് തമ്പിദുരൈ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് എഐഡിഎംകെ നേതാക്കളുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യം വേണ്ടവിധം പരിഗണിച്ചില്ലെന്നും തമ്പിദുരൈ പറഞ്ഞു. ജല്ലിക്കെട്ട് വിഷയത്തില്‍ സുസ്ഥിര പരിഹാരം ആവശ്യപ്പെട്ട് തമിഴ്‍നാട്ടില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്

Tags:    

Similar News