സ്പൈസ് ജെറ്റിലും ഹോളി ആഘോഷം, ആടിപ്പാടി ജീവനക്കാര്‍

Update: 2018-03-11 19:29 GMT
Editor : admin
സ്പൈസ് ജെറ്റിലും ഹോളി ആഘോഷം, ആടിപ്പാടി ജീവനക്കാര്‍

വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പായിരുന്നു ആഘോഷം

Full View

രാജ്യം ഹോളി ആഘോഷിക്കുമ്പോള്‍ ആഘോഷത്തിന്റെ നിറക്കൂട്ടുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കും സാധിക്കില്ല. അവരും ആഘോഷിച്ചു ഹോളി, പാട്ടും ഡാന്‍സുമൊക്കെയായി തകര്‍പ്പനായിട്ടായിരുന്ന ഹോളി ആഘോഷം. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പായിരുന്നു ആഘോഷം.

വിമാനത്തിനുള്ളില്‍ വച്ചായിരുന്നു ക്രൂവിന്റെ ഹോളി ആഘോഷം. യേ ജവാനി,ഹായ് ദിവാനി എന്ന ചിത്രത്തിലെ പ്രശസ്തമായ ബലാം പിചകാരി എന്ന പാട്ടിനൊപ്പമാണ് ക്രൂ ചുവടുവച്ചത്. യാത്രക്കാരും ഇത് നന്നായി ആസ്വദിച്ചു.

Advertising
Advertising

രണ്ട് വര്‍ഷം മുന്‍പ് വിമാനത്തിനുള്ളില്‍ വച്ച് ഹോളി ആഘോഷിച്ചതിന് രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് പൈലറ്റടക്കമുള്ള വിമാനജീവനക്കാര്‍ ഹോളി ആഘോഷിച്ചത്. വിമാനത്തിനുള്ളില്‍ നൃത്തം ചെയ്ത എയര്‍ഹോസ്റ്റസുമാരുടെ ദൃശ്യം കോക്പിറ്റില്‍ നിന്നും പൈലറ്റ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വിമാനത്തിനുള്ളില്‍ പതിവില്ലാത്ത ആഘോഷങ്ങള്‍ യാത്രക്കാരെ ആദ്യം അങ്കലാപ്പിലാക്കിയെങ്കിലും പിന്നീട് ചില യാത്രക്കാര്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. എന്നാല്‍ യാത്രക്കാരിലാരോ മൊബൈലില്‍ പകര്‍ത്തിയ ഹോളിയാഘോഷത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഈയിടെ യാത്രക്കിടെ ഗായകന്‍ സോനു നിഗം പാട്ടുപാടിയതും വിവാദമായിരുന്നു. സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News