മഹാരാഷ്ട്രയുടെ പുറത്തു നിന്നും കൊണ്ടുവന്ന ബീഫ് കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാമെന്ന് കോടതി

Update: 2018-03-19 11:54 GMT
Editor : admin
മഹാരാഷ്ട്രയുടെ പുറത്തു നിന്നും കൊണ്ടുവന്ന ബീഫ് കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാമെന്ന് കോടതി

കഴിഞ്ഞ വര്‍ഷമാണ് ഫട്നാവിസ് സര്‍ക്കാര്‍ സമ്പൂര്‍ണ ബീഫ് നിരോധനം പ്രഖ്യാപിച്ചത്.  ബീഫ് കഴിക്കുന്നതോ സൂക്ഷിക്കുന്നതോ....

മഹാരാഷ്ട്രയുടെ പുറത്തു നിന്നും കൊണ്ടുവന്ന ബീഫ് കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബീഫ് നിരോധനവും ഗോവധ വിരുദ്ധ നിരോധനവും തുടരുമെന്ന് മുംബൈ ഹൈക്കോടതി. കഴിഞ്ഞ വര്‍ഷമാണ് ഫട്നാവിസ് സര്‍ക്കാര്‍ സമ്പൂര്‍ണ ബീഫ് നിരോധനം പ്രഖ്യാപിച്ചത്. ബീഫ് കഴിക്കുന്നതോ സൂക്ഷിക്കുന്നതോ കുറ്റകരമാക്കുന്ന നിയമവും പാസാക്കിയിരുന്നു. ഈ നിയമത്തിലെ ചില വ്യവസ്ഥകളാണ് ഇന്ന് കോടതി നീക്കം ചെയ്തത്. വിവിധ സംസ്ഥാനത്തു നിന്നുള്ളവര്‍ തിങ്ങി പാര്‍ക്കുന്ന മുംബൈയില്‍ ഇത്തരമൊരു നിരോധനം പ്രായോഗികമല്ലെന്ന് എതിര്‍ കക്ഷികള്‍ വാദിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News