'ഇഷ്ടനടൻ അമിതാഭ് ബച്ചൻ, നടി രേഖ'; അജിത് പവാറിന്‍റെ പഴയ വീഡിയോ വൈറലാകുന്നു

അജിത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ മരിച്ചിരുന്നു

Update: 2026-02-05 02:42 GMT

മുംബൈ: മുംബൈ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ചതിന്‍റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല. അപ്രതീക്ഷിതമായിരുന്നു പവാറിന്‍റെ മരണം. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ മരിച്ചിരുന്നു.

അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വേര്‍പാടിൽ മഹാരാഷ്ട്ര തേങ്ങുമ്പോഴും എൻസിപി നേതാവിന്‍റെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. ഗായിക ആശാ ഭോസ്‌ലെ, നടി രേഖ എന്നിവര്‍ക്കൊപ്പം പങ്കെടുത്ത പരിപാടിയിൽ തന്‍റെ ഇഷ്ട നടീനടന്‍മാരെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അജിത് പവാര്‍. "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ അമിതാഭ് ബച്ചനാണ്. പ്രിയപ്പെട്ട നടി രേഖ ജി'' എന്നാണ് പവാര്‍ പറയുന്നത്. മുഖദ്ദർ കാ സിക്കന്ദർ, ഘർ എന്നിവ തനിക്കിഷ്ടപ്പെട്ട സിനിമകളാണെന്നും പറയുന്നു. ഇതുകേട്ട് ചെറുചിരിയോടെ നിൽക്കുന്ന രേഖയെ വീഡിയോയിൽ കാണാം.

Advertising
Advertising

പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ എക്സിൽ പതിനായിരത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. വിമാനാപകടത്തിൽ മരിക്കുന്നതിന് മുൻപുള്ള അജിത് പവാറിന്‍റെ അവസാന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ബുധനാഴ്ച എൻസിപി പുറത്തുവിട്ടിരുന്നു. പവാറിന്റെ അവസാന ഫോൺ സംഭാഷണം ബന്ധുവായ ശ്രീജീത് പവാറുമായിട്ടായിരുന്നു. എല്ലാ മതങ്ങളെയും ജാതികളെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം നൽകി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News