ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്ത്

Update: 2018-03-26 13:19 GMT
Editor : Sithara
ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്ത്

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെയാണ് ഇന്‍ഡിഗോ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ഇന്‍ഡിഗോയുടെ 6ഇ-487 വിമാനത്തില്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലെത്തിയതാണ് രാജീവ് കത്യാല്‍. യാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്ത തന്നെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് രാജീവ് കത്യാല്‍ പറഞ്ഞു.

Advertising
Advertising

കത്യാലും ജീവനക്കാരനും തമ്മിലെ വാക്കേറ്റം അടിപിടിയിലെത്തിയത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. താഴെ വീണ കത്യാലിനെ മര്‍ദ്ദിക്കുന്നതും കത്യാല്‍ പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും ജീവനക്കാരനെ ജോലിയില്‍ നിന്ന് നീക്കിയെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് യാത്രക്കാരനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു.

ഇന്‍ഡിഗോ ജീവനക്കാരന്‍ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അന്ന് ജീവനക്കാരനെ ന്യായീകരിക്കുന്ന നിലപാടാണ് ഇന്‍ഡിഗോ സ്വീകരിച്ചത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News