മീശ വയ്ക്കുന്നതിനെ പിന്തുണച്ച ദലിത് വിദ്യാർഥിക്ക് മേല്‍ജാതിക്കാരുടെ ആക്രമണം

Update: 2018-04-01 15:35 GMT
Editor : Jaisy
മീശ വയ്ക്കുന്നതിനെ പിന്തുണച്ച ദലിത് വിദ്യാർഥിക്ക് മേല്‍ജാതിക്കാരുടെ ആക്രമണം

സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വിഎന്‍ സോളങ്കി പറഞ്ഞു

ഗുജറാത്തിലെ ഗാന്ധിനഗറില്‍ മീശ വെച്ചതിന് മര്‍ദ്ദനമേറ്റ യുവാവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് നേരെ വീണ്ടും ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് ആക്രമണം നടന്നത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിഗാന്ത് മഹേരി എന്ന പതിനേഴുകാരനെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ ആക്രമിച്ചത്. ദിഗാന്തിന്റെ പുറത്ത് ബ്ലേഡ് കൊണ്ട് അക്രമികള്‍ വരയുകയായിരുന്നു. ആഴത്തിലുള്ള മുറിവാണിത്. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വിഎന്‍ സോളങ്കി പറഞ്ഞു.

Advertising
Advertising

ദലിത് യുവാക്കള്‍ മീശ നീട്ടിവളര്‍ത്തിയതിനെ മേല്‍ജാതിക്കാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ലംബോദര ഗ്രാമത്തിലാണ് വീണ്ടും അക്രമണം ഉണ്ടായത്. ലംബോദരയില്‍ സെപ്റ്റംബര്‍ 25നും 29നും രണ്ട് ദലിത് യുവാക്കളെ മേല്‍ജാതിക്കാരായ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ 25ന് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പീയുഷ് പര്‍മാറിനൊപ്പമുണ്ടായിരുന്ന ഈ വിദ്യാര്‍ഥിക്കും മര്‍ദ്ദനമേറ്റിരുന്നു. ദലിത് യുവാക്കള്‍ തങ്ങളെ പോലെ മീശ പിരിച്ചുവെയ്ക്കുന്നത് ചോദ്യം ചെയ്തായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണം. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തിരുന്നു. ഗ്രാമത്തില്‍ കാവലും ഏര്‍പ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധസൂചകമായി വാട്‌സ്ആപ്പ് ഡിസ്‌പ്ലേ ചിത്രമായി മീശയുടെ ചിത്രമാണ് ദലിതര്‍ നല്‍കിയിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News