സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Update: 2018-04-07 09:41 GMT
Editor : Sithara
സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കേസില്‍ 5 വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച താരം‌ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണിപ്പോള്‍.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മൂന്ന് മണിയോടെ വിധി പറയും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. 1998 ല്‍ ജോദ്പൂരിലെ ഗോധ ഫാമിലെ 2 കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാനടക്കമുള്ള 5 അംഗ സംഘം വേട്ടയാടി കൊലപ്പെടുത്തി എന്നാണ് കേസ്. സല്‍മാന്‍ ഇപ്പോള്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Advertising
Advertising

സാക്ഷിമൊഴിയിലെ വിശ്വാസക്കുറവായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 1998 ല്‍ ജോദ്പൂരിലെ ഗോധ ഫാമിലെ 2 കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാനടക്കമുള്ള 5 അംഗ സംഘം വേട്ടയാടി കൊലപ്പെടുത്തി എന്നാണ് കേസ്. സംഘത്തിലുണ്ടായിരുന്ന സെഫ് അലി ഖാന്‍, സൊണാലി, തബു, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. 1998 ഒക്ടോബര്‍ 1ന് രാത്രി ജോധ്പൂരിലെ ഗോധ ഫാമിലെ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാനടക്കമുള്ള അഞ്ചംഗ സംഘം വേട്ടയാടി എന്നാണ് കേസ്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

സംഘത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, സൊണാലി, തബു, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News