മഹാരാഷ്ട്രയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

Update: 2018-04-11 02:22 GMT
Editor : Sithara
മഹാരാഷ്ട്രയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

10 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.

10 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ആറ് പേരെ ബിജെപിയില്‍ നിന്നും രണ്ട് പേരെ ശിവസേനയില്‍ നിന്നുമാണ് മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. മറ്റു രണ്ട് പേര്‍ പ്രാദേശിക കക്ഷികളില്‍ നിന്നാണ്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് രാം ഷിന്‍ഡെയെ കാബിനറ്റ് പദവിയിലേയ്ക്ക് ഉയര്‍ത്തി. പുനഃസംഘടനയില്‍ ശിവസേനയ്ക്ക് പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. മാസങ്ങള്‍ നീണ്ടു നിന്ന ബി.ജെ.പി-ശിവസേനാ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് മന്ത്രിസഭാ പുനഃസംഘടന നടന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News