ജയലളിതയുടെ ശവക്കല്ലറയില്‍ മൂന്നു തവണ അടിച്ച് ശശികലയുടെ പ്രതിജ്ഞ

Update: 2018-04-14 19:16 GMT
Editor : admin
ജയലളിതയുടെ ശവക്കല്ലറയില്‍ മൂന്നു തവണ അടിച്ച് ശശികലയുടെ പ്രതിജ്ഞ

എന്നാല്‍ ഗൂഢാലോചനയും ചതിയും മോശം സമയവുമെല്ലാം അതിജീവിച്ച് താന്‍ തിരിച്ചുവരുമെന്നാണ് ശശികല പ്രതിജ്ഞ ചെയ്തതെന്നാണ് എഐഎഡിഎംകെയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍

അനധികൃത സ്വത്ത് സന്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അവശേഷിക്കുന്ന തടവ് ശിക്ഷ പൂര്‍ത്തിയാക്കാനായി ഹാജരാകാനുള്ള സമയം നീട്ടി നല്‍കണമെന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയുടെ അഭ്യര്‍ഥന സുപ്രീംകോടതി നിരസിച്ചതോടെ എല്ലാ ശ്രദ്ധയും പോയ്സ് ഗാര്‍ഡനിലെ വേദനിലയത്തിലായിരുന്നു. വൈകുന്നേരത്തോടെ ബംഗളൂരുവിലെത്തി കീഴടങ്ങാനായി കാര്‍ മാര്‍ഗം ശശികല യാത്ര തിരിക്കാന്‍ തീരുമാനിച്ച ശശികല ജയലളിതയുടെ ശവകുടീരത്തിലെത്തി. പുഷ്പാര്‍ച്ചന നടത്തിയ ശേഷം ശശികല എടുത്ത ശപഥമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മൂന്നു തവണ ശവകല്ലറയില്‍ അടിച്ച ശേഷമായിരുന്നു പ്രതിജ്ഞ. ശശികലയുടെ ചുണ്ടുകള്‍ അനങ്ങുന്നത് കണ്ടതല്ലാതെ അവരെടുത്ത പ്രതിജ്ഞ എന്താണെന്ന സൂചന ആര്‍ക്കും ലഭിച്ചില്ല. പാര്‍ട്ടിയെ വഞ്ചിച്ച പനീര്‍ശെല്‍വം ക്യാന്പിന് തക്ക മറുപടി നല്‍കുമെന്നാണ് ചിന്നമ്മ പ്രതിജ്ഞയെടുത്തതെന്നാണ് ഒരു വാദം.

Advertising
Advertising

എന്നാല്‍ ഗൂഢാലോചനയും ചതിയും മോശം സമയവുമെല്ലാം അതിജീവിച്ച് താന്‍ തിരിച്ചുവരുമെന്നാണ് ശശികല പ്രതിജ്ഞ ചെയ്തതെന്നാണ് എഐഎഡിഎംകെയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നത്. പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ശത്രുക്കളെ ഇല്ലായ്മ ചെയ്യുമെന്നും ചിന്നമ്മ പ്രതിജ്ഞ ചെയ്തതായി ചില നേതാക്കള്‍ അവകാശപ്പെട്ടു.

#WATCH: #VKSasikala visits Jayalalithaa's memorial at Chennai's Marina Beach before heading to Bengaluru, pays floral tribute pic.twitter.com/1t8C150GKf

— ANI (@ANI_news) February 15, 2017

Tags:    

Writer - admin

contributor

Editor - admin

contributor

Similar News