അഗസ്റ്റ വെസ്റ്റ്‍ലാന്‍റ്; സൈറസ് മിസ്ത്രിയുടെ ആരോപണം നിഷേധിച്ച് വിജയ് സിംഗ്

Update: 2018-04-15 09:27 GMT
Editor : Ubaid
അഗസ്റ്റ വെസ്റ്റ്‍ലാന്‍റ്; സൈറസ് മിസ്ത്രിയുടെ ആരോപണം നിഷേധിച്ച് വിജയ് സിംഗ്

അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ കസ്റ്റഡിയിലുള്ള മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ള സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ് സൈറസ് മിസ്ത്രിയുടെ വെളിപ്പെടുത്തല്‍

അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് അഴിമതിക്കേസില്‍ ടാറ്റ ഇന്‍ടെസ്ട്രീസ് തലപ്പത്ത് നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ഉന്നയിച്ച ആരോപണം മുന്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി വിജയ് സിംഗ് നിഷേധിച്ചു.

അഴിമതിയില്‍ വിജയ് സിംഗിനും പങ്കുണ്ടെന്നായിരുന്നു ആരോപണം. ടാറ്റക്കും വിജയ്സിംഗിനുമെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

Advertising
Advertising

അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ കസ്റ്റഡിയിലുള്ള മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ള സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ് സൈറസ് മിസ്ത്രിയുടെ വെളിപ്പെടുത്തല്‍. നിലവില്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്‍റെ നോമിനീ ഡയറക്ടറും നേരത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായിരുന്ന വിജയ് സിംഗിന് അഴിമതിയില്‍ പങ്കുണ്ട്. 2010 ല്‍ 3600 കോടിയുടെ ഹൈലിക്കോപ്റ്റര്‍ വാങ്ങല്‍ കരാര്‍ അഗസ്റ്റ വെസ്റ്റ്‍ലാന്‍റുമായി ഒപ്പിടുന്നതില്‍ പ്രധാന പങ്ക് വഹിച്ച് ആളാണ് വിജയ് സിംഗ് പ്രസ്താവനയിലൂടെ ആരോപിച്ചു. എന്നാല്‍ അടിസ്ഥാന രഹിതാമയ ആരോപണമാണിതെന്നാണ് വിജെയ്സിംഗ് പ്രതികരിച്ചത്. 2009 ല്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് വരിമിച്ചതാണ്, അതിനുശേഷമാണ് അഗസ്റ്റ വെസ്റ്റ്‍ലാന്‍റുമായുള്ള കരാറിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയതെന്ന് വിജയ്സിംഗ് പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയായിരിക്കെ 2007 മുതല്‍ 2009 വരെ യുള്ള കാലയളവില്‍ പ്രതിരോധ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ച് ആളായിരുന്നു വിജയ് സിംഗ്. നിലവില്‍ കേസന്വേഷണം മന്‍മോഹന്‍സിംഗിന്‍റെ ഓഫീസ് ഉദ്യോഗസരിയിരിലേക്കും അതു വഴി മന്‍മോഹന്‍ സിംഗിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ട് . നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണങ്ങളെ മന്‍മോഹന്‍സിംഗ് അക്കമിട്ട് എതിര്‍ത്ത സാഹചര്യത്തില്‍ കൂടിയാണ്, ഇപ്പോള്‍ അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് കേസില്‍ അദ്ദേഹത്തിന്‍റെ പേര് പറഞ്ഞ് കേള്‍ക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News