സി.പി.എം രാജ്യസഭ എം പി ഋതബ്രത ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തു

Update: 2018-04-16 01:39 GMT
സി.പി.എം രാജ്യസഭ എം പി ഋതബ്രത ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തു

ആഡംബര വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഋതബ്രത ബാനര്‍ജിക്കെതിരെയുള്ളത്

സിപിഎം രാജ്യസഭ എം പി ഋതബ്രത ബാനര്‍ജിയെ അന്വേഷണ വിധേയമായി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന ബംഗാള്‍ സംസ്ഥാന സമിതി യോഗമാണ് ഋതബ്രത ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തത്. ഋതബ്രതക്കെതിരായ പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ആഡംബര വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഋതബ്രത ബാനര്‍ജിക്കെതിരെയുള്ളത്.

Tags:    

Similar News