'രണ്ടില' ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍

Update: 2018-04-22 13:54 GMT
Editor : Muhsina
'രണ്ടില' ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍

രണ്ടില ചിഹ്നവും എഐഎ‍ഡിഎംകെ എന്ന പേരും തിരിച്ചു ലഭിയ്ക്കാനായി ഇരുപക്ഷങ്ങളും നല്‍കിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാദം കേൾക്കും. ചിഹ്നത്തിന്റെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന..

രണ്ടില ചിഹ്നവും എഐഎ‍ഡിഎംകെ എന്ന പേരും തിരിച്ചു ലഭിയ്ക്കാനായി ഇരുപക്ഷങ്ങളും നല്‍കിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാദം കേൾക്കും. ചിഹ്നത്തിന്റെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന മദ്രാസ് ഹൈക്കോടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവംബർ പത്തുവരെ സുപ്രീം കോടതിയും സമയം അനുവദിച്ചിട്ടുണ്ട്. എഐഎഡിഎംകെ പിളര്‍ന്നതോടെയാണ് ചിഹ്നവും പാര്‍ട്ടി പേരും ഇരുവിഭാഗവും ഉപയോഗിയ്ക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News