കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും

Update: 2018-04-22 08:08 GMT
Editor : Muhsina
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ ഇതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. ഈ മാസം..

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ ഇതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. ഈ മാസം 16നാണ് ഒദ്യോഗിക പ്രഖ്യാപനവും ചുമതല ഏറ്റെടുക്കലും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ രാഹുല്‍ ഗാന്ധി അധ്യക്ഷപദത്തിലേക്ക് എത്തുകയാണ്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.

മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് എത്തുമെങ്കിലും 16നാണ് ഔദ്യോഗിക പ്രഖ്യാപനവും ചുമതല ഏറ്റെടുക്കലും. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യും. 19 വർഷത്തിന് ശേഷമുള്ള അധ്യക്ഷ സ്ഥാന മാറ്റം അഘോഷമാക്കാനാണ് കോൺഗ്രസ് തീരുമാനം. സ്വാതന്ത്രം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതോടെ തലമുറമാറ്റത്തിനാണ് പാര്‍ട്ടിയില്‍ വഴിതെളിയുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News