ഓഖി ചുഴലിക്കാറ്റ്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

Update: 2018-04-25 01:47 GMT
Editor : Muhsina
ഓഖി ചുഴലിക്കാറ്റ്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിയതോടെ അവസാനവട്ട പ്രചാരണപ്രവര്‍ത്തനങ്ങളും അവതാളത്തിലായി. പ്രധാനമന്ത്രിയുടേയും..

ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. കോണ്‍ഗ്രസും ബിജെപിയും നിരവധി റാലികള്‍ സംസ്ഥാനത്ത് റദ്ദാക്കി. ഞായറാഴ്ച്ചയാണ് ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിയതോടെ അവസാനവട്ട പ്രചാരണപ്രവര്‍ത്തനങ്ങളും അവതാളത്തിലായി. പ്രധാനമന്ത്രിയുടേയും രാഹുല്‍ ഗാന്ധിയുടേയുമടക്കം നിരവധി തിരഞ്ഞെടുപ്പ് പ്രചാരണറാലികളാണ് കാറ്റിനേയും മഴയേയും തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നത്. ഇന്ന് നടക്കേണ്ടിയിരുന്ന രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലികളെല്ലാം നാളത്തേക്ക് മാറ്റിവെച്ചു. മോര്‍ബി, ധരങ്ങ്ദ്ര, സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളിലെ റാലികളാണ് രാഹുല്‍ മാറ്റിവെച്ചത്. അതേസമയം പ്രധാനമന്ത്രി ഇന്ന് മൂന്നിടത്ത് വോട്ടര്‍മാരെ അഭിസംബോധനചെയ്യും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ പ്രവര്‍ത്തകരോട് ഇരുനേതാക്കളും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഗുജറാത്തിന്‍റെ തീരത്തെത്തിയ ഓഖി ദുര്‍ബലമാകുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News