കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്ത്; ഇന്ത്യന്‍ ഡെ.ഹൈ കമ്മീഷണര്‍ മോശമായി പെരുമാറി

Update: 2018-04-28 12:10 GMT
Editor : Muhsina
കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്ത്; ഇന്ത്യന്‍ ഡെ.ഹൈ കമ്മീഷണര്‍ മോശമായി പെരുമാറി

ഭാര്യയും അമ്മയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള വീഡിയോയാണ് പുറത്ത് വിട്ടത്. കൂടിക്കാഴ്ചയില്‍..

താനുമായുളള കൂടിക്കാഴ്ചക്കിടെ മാതാവിനെയും ഭാര്യയെയും ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ശകാരിച്ചതായി പാക് ജയിലില്‍ക്കഴിയുന്ന മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവ്. പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ജാദവിന്റെ പ്രതികരണം. കുടുംബാംഗങ്ങളോട് പാക് ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയതെന്നും വീഡിയോയില്‍ ജാദവ് പറയുന്നു. അതേസമയം ദൃശ്യങ്ങള്‍ പുറത്തുവിട്ട പാകിസ്ഥാന്‍റെ നടപടി വിശ്വാസ്യതയില്ലാത്തതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Advertising
Advertising

കുല്‍ഭൂഷണ്‍ ജാദവും കുടുംബാംഗങ്ങളും തമ്മിലുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്പാണ് പാക് വിദേശകാര്യമന്ത്രാലയം പുതിയ വീഡിയോ പുറത്തുവിട്ടത്. കുടുംബാംഗങ്ങളുമായുളള കൂടിക്കാഴ്ചയില്‍ സംതൃപ്തനാണെന്ന് പറയുന്ന ജാദവ് പാകിസ്ഥാന് നന്ദിയും അറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളോടൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ജെ പി സിങ് തന്റെ മുന്നില്‍വെച്ച് മാതാവിനെയും ഭാര്യയെയും ശകാരിച്ചതായും ജാദവ് പറയുന്നു. കൂടിക്കാഴ്ചക്കായി പാകിസ്ഥാനിലെത്തിയ ജാദവിന്റെ ഭാര്യയോടും അമ്മയോടും പാക് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പാക് ഉദ്യോഗസ്ഥര്‍ മാന്യമായാണ് ഇരുവരോടും പെരുമാറിയതെന്നാണ് പുതിയ വീഡിയോയില്‍ ജാദവ് പറയുന്നത്.

കൂടിക്കാഴ്ചയില്‍ സന്തോഷവതിയാണെന്ന് മാതാവ് പറഞ്ഞതായും ജാദവ് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന വിധത്തിലാണ് പുതിയ വീഡിയോയില്‍ ജാദവിന്റെ സംഭാഷണം. താന്‍ ഇപ്പോഴും നാവികോദ്യോഗസ്ഥനാണെന്നും സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടില്ലെന്നും ജാദവ് വ്യക്താക്കുന്നുണ്ട്.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News