അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഇടപാട്: സോണിയക്കെതിരെ ആഞ്ഞടിച്ച് മോദി

Update: 2018-04-28 15:04 GMT
Editor : admin
അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഇടപാട്: സോണിയക്കെതിരെ ആഞ്ഞടിച്ച് മോദി

ഇറ്റലിയില്‍ ബന്ധുക്കള്‍ ഉള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മോദി പറഞ്ഞു.

അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെളിവുകള്‍ വന്നത് ഇറ്റലിയില്‍ നിന്നാണ്. കൈക്കൂലി കൊടുത്തവര്‍ അകത്തായി, ഇനി വാങ്ങിയവരാണ് അകത്താകേണ്ടത്. ഇറ്റലിയില്‍ ബന്ധുക്കള്‍ ഉള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി പറഞ്ഞു.

അഗസ്ത വെസ്റ്റ്‍ലാന്റ് ഇടപാടില്‍ ആദ്യമായാണ് നരേന്ദ്ര മോദി സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിക്കുന്നത്. അഴിമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേര് പറഞ്ഞില്ല. ഇറ്റലിയിലെ കോടതിയാണ് അഴിമതിയുണ്ടെന്ന് പറഞ്ഞത്. ഇടപാടുമായി ബന്ധപ്പെട്ട് എത്രയാണ് കമ്മീഷന്‍ പറ്റിയതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് മോദി സോണിയയെ രൂക്ഷമായി വിമര്‍ശിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News