സാക്ഷി ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ ബ്രാന്‍ഡ് അംബാസിഡ‍ര്‍

Update: 2018-05-03 05:04 GMT
Editor : Jaisy
സാക്ഷി ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ ബ്രാന്‍ഡ് അംബാസിഡ‍ര്‍
Advertising

സംസ്ഥാന ആരോഗ്യ, കായിക മന്ത്രി അനില്‍ വിജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലികിനെ ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ ക്യാമ്പെയിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് സാക്ഷിയെ നിയമിച്ചത്. സംസ്ഥാന ആരോഗ്യ, കായിക മന്ത്രി അനില്‍ വിജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒളിമ്പിക്സിലെ അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയ ശേഷം ബുധനാഴ്ചയാണ് സാക്ഷി ഇന്ത്യയിലെത്തിയത്. പുലര്‍ച്ചെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ സാക്ഷിക്ക് ആവേശജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഹരിയാനയിലെ മന്ത്രിമാരായ കവിത ജെയ്ന്‍, റാവു നര്‍ബീര്‍ സിംഗ്, മനീഷ് ഗ്രോവര്‍, വിപുല്‍ ഗോയല്‍ എന്നിവര്‍ സാക്ഷിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News