ത്രിപുരയില്‍ ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റു

Update: 2018-05-07 14:39 GMT
Editor : Sithara
ത്രിപുരയില്‍ ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റു
Advertising

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്

ത്രിപുരയില്‍ ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. അതേസമയം സിപിഎമ്മിനെതിരെ രൂക്ഷമായ ആക്രമണം നടന്ന പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുരയിലെത്തും.

25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാനായത് വലിയ നേട്ടമായി കണക്കാക്കുന്ന ബിജെപി പൌഢഗംഭീരമായ സത്യപ്രതിജ്ഞ ചടങ്ങ് തന്നെയാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ ചടങ്ങിനെത്തിരുന്നു.60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റത്. ബിജെപി 35ഉം ഐപിഎഫ്ടി 8ഉം സീറ്റുമാണ് നേടിയത്.

പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ബിപ്ലബിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപിയുടെ നേരത്തെ തന്നെയുള്ള തീരുമാനമായിരുന്നു. ഐപിഎഫ്ടിയുമായുള്ള സഖ്യ രൂപീകരണത്തിലും ബിജെപിയുടെ വിജയത്തിലും ബിപ്ലബിന് നിർണ്ണായക പങ്കുണ്ട്. ആദിവാസി വിഭാഗക്കാരനായ ജിഷ്ണു ദേബ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി. ജിഷ്ണു പത്രിക സമര്‍പ്പിച്ചിരുന്ന ചാരിലാം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാല്‍ നിലവില്‍ നിയമസഭാംഗമല്ല.12നാണ് ചാരിലാമില്‍ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News