ഫേസ്‍ബുക്കില്‍ വ്യാജ വാര്‍ത്തയും അശ്ലീല ട്രോളും ഇനി വേണ്ട; ഗ്രൂപ്പ് അഡ്മിന്‍ ജയിലിലാകും

Update: 2018-05-08 00:43 GMT
Editor : Alwyn K Jose
ഫേസ്‍ബുക്കില്‍ വ്യാജ വാര്‍ത്തയും അശ്ലീല ട്രോളും ഇനി വേണ്ട; ഗ്രൂപ്പ് അഡ്മിന്‍ ജയിലിലാകും
Advertising

ഫേസ്‍ബുക്കിലായാലും വാട്സ്ആപിലായാലും ഏതൊരാള്‍ക്കും വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് തുടങ്ങാം.

നവമാധ്യമങ്ങളായ വാട്സ്ആപിലും ഫേസ്‍ബുക്കിലും ഒട്ടേറെ ഗ്രൂപ്പുകളുണ്ട്. ഫേസ്‍ബുക്കിലായാലും വാട്സ്ആപിലായാലും ഏതൊരാള്‍ക്കും വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് തുടങ്ങാം. അതില്‍ അംഗങ്ങളെ ചേര്‍ക്കാനും കഴിയും. ഗ്രൂപ്പുകളില്‍ വാര്‍ത്തകളോ അവരവരുടെ ആശയങ്ങളോ ഫോട്ടോ, വീഡിയോകളോ പ്രചരിപ്പിക്കാം.

എന്നാല്‍ ഇനി മുതല്‍ നവമാധ്യമങ്ങളിലെ ഗ്രൂപ്പുകളുടെ അഡ്മിന്‍ ആകുന്നതിനേക്കുറിച്ച് രണ്ടു വട്ടം ആലോചിക്കുന്നത് നന്നായിരിക്കും. കാരണം വേറൊന്നുമല്ല, ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്തകളോ അഭ്യൂഹങ്ങളോ അശ്ലീല ട്രോളുകളോ പ്രചരിപ്പിച്ചാല്‍ അഡ്മിന്‍ ജയിലിലാകും. നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നത്. വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും, സമൂഹത്തില്‍ ഭിന്നതയും വര്‍ഗീയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്ന തരത്തിലുള്ള വീഡിയോകളും വ്യാപകമായി നിലവില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വരാണാസി ജില്ലാ മജിസ്ട്രേറ്റ് യോഗേശ്വര്‍ റാം മിശ്രയും സീനിയര്‍ പൊലീസ് സൂപ്രണ്ടന്റ് നിതിന്‍ തിവാരിയും നവമാധ്യമങ്ങളില്‍ കുറ്റകരമായ രീതിയിലുള്ള പ്രചാരണങ്ങളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News