പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക

Update: 2018-05-09 17:31 GMT
പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക

ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍

പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഭീകരവാദത്തേയും ഭീകരരേയും തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ഡാനിയല്‍ കോട്ട്‌സ് വ്യക്തമാക്കി. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയായി മാറി ഇന്ത്യയിലും അഫ്ഗാനിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ഭീകരാക്രമണങ്ങള്‍ നടത്തുന്നത് തുടരുകയും ചെയ്യുമെന്ന് കോട്ട്‌സ് വ്യക്തമാക്കി. നേരത്തേ ഇന്ത്യയിലും അഫ്ഗാനിലും നടന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും ഇറാന്‍ പോലും പാക് ഭീകരവാദികളുടെ ആക്രമണഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News