എൻജിൻ തകരാർ: ഡൽഹിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി, യാത്രക്കാർ സുരക്ഷിതര്‍

വിമാനത്തിൻ്റെ എൻജിനുകളിലൊന്നിൽ തകരാർ സംഭവിച്ചതാണ് അടിയന്തര ലാൻഡിങ്ങിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്

Update: 2026-03-28 09:20 GMT

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. റൺവേ 28ആയിരുന്നു എമർജൻസി ലാൻഡിംഗ്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വിമാനത്തിൻ്റെ എൻജിനുകളിലൊന്നിൽ തകരാർ സംഭവിച്ചതാണ് അടിയന്തര ലാൻഡിങ്ങിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. കൂടുതൽ പരിശോധന നടക്കുകയാണ്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ പറഞ്ഞു. 161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാരുടെയും ജീവനാക്കാരുടെയും ജീവനാണ് പ്രധാനമെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News