രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു; സ്റ്റോക്കുള്ളത് രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രം

ഇന്ധനം വഹിച്ചുള്ള കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി

Update: 2026-03-28 01:04 GMT

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തേക്കുള്ള ഇന്ധനമാണ് സ്റ്റോക്കുള്ളതെന്ന് പെട്രോളിയം മന്ത്രാലയം. അതേസമയം ഇന്ധനം വഹിച്ചുള്ള കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധി ടീം ഇന്ത്യയായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു. ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. അതിർത്തി, തീരദേശ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത പുലർത്താലും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പെട്രോൾ ഡീസൽ എന്നിവയുടെ തീരുവ കുറച്ചതോടെ വില ഉയരില്ലെന്നാണ് പെട്രോളിയം മന്ത്രാലയം നൽകുന്ന സൂചന.

Advertising
Advertising

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഇന്ധനവില പിടിച്ചുനിർത്താൻ തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് നൽകിയിരുന്നു. ഡീസലിൻ്റേയും പെട്രോളിന്‍റെയും എക്സൈസ് തീരുവ ലിറ്ററിൽ പത്ത് രൂപയാണ് കുറച്ചത്.യുദ്ധഭീതിയിൽ ക്രൂഡ് ഓയിലിൻ്റെ വില ഉയരുന്നതിനാൽ നയാര ഉൾപ്പെടെ സ്വകാര്യ എണ്ണക്കമ്പനികൾ നിരക്ക് വർധിപ്പിച്ചിരുന്നു.പൊതുമേഖലാ എണ്ണ കമ്പിനികളിലും വില വർധിപ്പിക്കാൻ സമ്മർദ്ദമുണ്ടായതോയൊണ് നികുതി കുറച്ചത്.

അടുത്ത ഘട്ടത്തിൽ സംസ്ഥാനങ്ങളിലേക്ക് എത്തേണ്ട എക്സൈസ് നികുതിയിലാണ് കുറവ് വരുത്തിയത്.അതേസമയം കേന്ദ്രത്തിന് മാത്രം അവകാശപ്പെട്ട സെസിൽ കുറവില്ല.ഗാർഹിക ആവശ്യങ്ങൾക്കുള്ള അധിക എൽപിജി വ്യവസായിക ആവശ്യത്തിനും ബാധകമാക്കും.ഉരുക്ക്,ടെക്സ്റ്റൈൽ വിപണിക്ക് കൂടുതൽ വാതകം ലഭ്യമാക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News