സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ലേയിലേക്ക്; സൈനിക ക്യാമ്പ് സന്ദര്‍ശിക്കും

ലേയിലെയും കാർഗിലിലെയും പുതിയ ജില്ലാ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനവും സൂര്യകാന്ത് നിർവഹിക്കും

Update: 2026-03-28 01:17 GMT

ശ്രീനഗര്‍: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ലേ സന്ദർശിക്കും. സൈനിക ബേസ് ക്യാമ്പിലെത്തി സൈനികരെ ചീഫ് ജസ്റ്റിസ് അഭിസംബോധന ചെയ്യും. ലേയിലെയും കാർഗിലിലെയും പുതിയ ജില്ലാ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനവും സൂര്യകാന്ത് നിർവഹിക്കും.

ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ബേസ് ക്യാമ്പിലെത്തുന്നത്. സന്ദർശനം കണക്കിലെടുത്ത് ലേയിലും കാർഗിലിലും കനത്ത സുരക്ഷായാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും.

Advertising
Advertising

കേരളത്തിലേക്ക് അടക്കം ആഭ്യന്തര വിമാനങ്ങൾ ആരംഭിക്കുന്നതോടെ യാത്രാനിരക്കിലും വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വിമാനസർവീസുകൾ ഏപ്രിൽ 16നു ശേഷമേ ആരംഭിക്കൂക. ആദ്യഘട്ടത്തിൽ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികൾ സർവീസ് നടത്തും. ഒരു ദിവസം 30 സർവീസുകൾ,ആഭ്യന്തര സർവീസുകൾ തുടങ്ങിയ ശേഷമാകും രാജ്യാന്തര സർവീസുകൾ പ്രഖ്യാപിക്കുക.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News