രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്
കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഊഷ്മള വരവേല്‍പ്പ്. തുഗ്ലക്ക് ലൈനിലെ രാഹുലിന്‍റെ വസതിയിലായിരുന്നു സ്വീകരണം. സോണിയാഗാന്ധി, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, പിസിസി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍..
കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഊഷ്മള വരവേല്‍പ്പ്. തുഗ്ലക്ക് ലൈനിലെ രാഹുലിന്‍റെ വസതിയിലായിരുന്നു സ്വീകരണം. സോണിയാഗാന്ധി, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, പിസിസി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു.
പൂച്ചെണ്ടും മധുരപലഹാരങ്ങളും താളമേളങളുമായി ആഘോഷാന്തരീക്ഷം തന്നെയായിരുന്നു തുഗ്ലക്ക് ലൈനിലെ രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നില്‍. വസതിയിലേക്ക് സോണിയാഗാന്ധിയും മുതിര്‍ന്ന നേതാക്കളും പിസിസി അധ്യക്ഷന്‍മാരും എത്തിയതോടെ ആവേശം ഇരട്ടിച്ചു.
തടിച്ചുകൂടിയ പ്രവര്‍ത്തകരെ വസതിക്ക് പുറത്തെത്തി രാഹുല്‍ അഭിവാദ്യം ചെയ്തു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. അധ്യക്ഷ പ്രഖ്യാപന ദിവസമടക്കം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായിരുന്നു രാഹുല്‍ ഗാന്ധി. ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതല ഏറ്റെടുക്കുക.