ഡല്‍ഹി വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച

Update: 2018-05-10 19:57 GMT
Editor : Alwyn K Jose
ഡല്‍ഹി വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ചയുണ്ടായെന്ന് സംശയം.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ചയുണ്ടായെന്ന് സംശയം. ടി 2 കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് റേഡിയോ ആക്ടീവ് പ്രസരണമുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. സംശയത്തെ തുടര്‍ന്ന് അഗ്‌നിശമനസേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ടെര്‍മിനലില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായും എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ടര്‍ക്കീഷ് എയര്‍ലൈന്‍സ് യാത്രാ വിമാനത്തില്‍ കൊണ്ടുവന്ന ന്യൂക്ലിയര്‍ മെഡിസിന്‍ പോലുള്ള സാധനത്തില്‍ നിന്നാവാം ചോര്‍ച്ചയെന്നാണു പ്രാഥമിക നിഗമനം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News