പൊലീസ് ജനങ്ങളുടെ സംരക്ഷണത്തിനാണ്, അവരെ തല്ലാനല്ല - മോദിക്ക് ഹര്‍ഭജന്‍റെ ട്വീറ്റ്

Update: 2018-05-11 15:49 GMT
Editor : admin | admin : admin
പൊലീസ് ജനങ്ങളുടെ സംരക്ഷണത്തിനാണ്, അവരെ തല്ലാനല്ല - മോദിക്ക് ഹര്‍ഭജന്‍റെ ട്വീറ്റ്

ഹര്‍ഭജന്‍ രാഷ്ട്രീയ കളിക്ക് മുതിരുകയാണെന്നും മോദിയെ പേരെടുത്ത് പറഞ്ഞ് ട്വീറ്റ് ചെയ്തത് ശരിയായില്ലെന്നുമുള്ള ആരോപണങ്ങളുമായി ചിലര്‍ ....

കൈക്കുഞ്ഞുമായുള്ള സ്ത്രീയെ മര്‍ദിക്കുന്ന പൊലീസുകാരന്‍റെ ചിത്ര സഹിതം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് അയച്ച ട്വിറ്റര്‍ സന്ദേശം വൈറലാകുന്നു. ഇത്തരത്തിലുള്ള അസംബന്ധം വച്ചു പൊറിപ്പിക്കുന്നത് ശരിയല്ലെന്നും നമ്മുടെ ജനതയെ സഹായിക്കാനാണ് പൊലീസ് അല്ലാതെ അവരെ തല്ലിച്ചതക്കാനല്ലെന്നും മോദിയെ ഓര്‍മ്മപ്പെടുത്തിയായിരുന്നു താരത്തിന്‍റെ ട്വീറ്റ്. ഹര്‍ഭജന്‍ രാഷ്ട്രീയ കളിക്ക് മുതിരുകയാണെന്നും മോദിയെ പേരെടുത്ത് പറഞ്ഞ് ട്വീറ്റ് ചെയ്തത് ശരിയായില്ലെന്നുമുള്ള ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തി.

Advertising
Advertising

ചുട്ട മറുപടിയോടെയാണ് ഈ ആരോപണങ്ങളെ താരം നേരി ട്ടത്. സ്വന്തം കുടുംബത്തിലെ ഒരാള്‍ക്ക് ഇത്തരത്തില്‍ സംഭവിച്ചാലെ അതിന്‍റെ വേദന അറിയുകയുള്ളുവെന്നായിരുന്നു ഒരാള്‍ക്കുള്ള ഹര്‍ഭജന്‍റെ മറുപടി. എന്തൊരു മന്ദബുദ്ധിയാണ് താങ്കള്‍? രാജ്യത്തെ പ്രധാനമന്ത്രിയെന്ന നിലയിലാണ് മോദിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയത് എന്നായിരുന്നു മറ്റൊരാള്‍ക്കുള്ള ഭാജിയുടെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News