ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനുവേണ്ടി പ്രചാരണത്തില്ലെന്ന് മുലായം സിങ്

Update: 2018-05-12 01:23 GMT
Editor : Ubaid
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനുവേണ്ടി പ്രചാരണത്തില്ലെന്ന് മുലായം സിങ്
Advertising

ഉത്തർപ്രദേശിൽ എസ്.പി - കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് മുലായം സിങ് യാദവ് നേതൃത്വം വഹിക്കുമെന്ന അഖിലേഷ് യാദവ് അവകാശപ്പെട്ടിരുന്നു

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുലായം സിങ് യാദവ്. കോൺഗ്രസുമായി സഖ്യം ചേർന്ന് മൽസരിക്കേണ്ട ആവശ്യം സമാജ്‌വാദി പാർട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ മൽസരിച്ചു വിജയിക്കാൻ പാർട്ടിക്കു സ്വയം പ്രാപ്തിയുണ്ടായിരുന്നുവെന്നും മുലായം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് മുലായം സിങ് യാദവ് നേതൃത്വം വഹിക്കുമെന്ന അഖിലേഷ് യാദവ് അവകാശപ്പെട്ടിരുന്നു.

അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയും ലക്നൗവിൽ സംയുക്തമായി റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യത്തെ വിമർശിച്ച് മുലായം രംഗത്തെത്തിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News