മന്ത്രിസഭ പുനഃസംഘടന; അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു

Update: 2018-05-12 13:09 GMT
Editor : Subin
മന്ത്രിസഭ പുനഃസംഘടന; അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു
Advertising

പുതുതായി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ പക്ഷത്തിനും എഐഡിഎംകെക്കും പ്രാധാന്യം നല്‍കിയായിരിക്കും പുതിയ മന്ത്രിസഭ.

കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായി 5 മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, ഉമാ ഭാരതി, രാധാ മോഹന്‍ സിങ്, സഹമന്ത്രിമാരായ സ!ഞ്ജീവ് ബല്യാന്‍, ഗിരിരാജ് സിങ് എന്നിവരാണ് ഇന്നലെ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് സമ്മേളനത്തിന് തിരിക്കുന്നതിന് മുമ്പായി നാളെ പുനഃസംഘടനയുണ്ടായേക്കുമെന്നാണ് സൂചന.

മന്ത്രിസഭ പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ രാജി. രണ്ട് ദിവസത്തിനകം കൂടുതല്‍ പേര്‍ രാജി വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി കല്‍രാജ് മിശ്രയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മന്ത്രിമാരായ നിര്‍മല സീതാരാമന്‍, അശോക് ഗജപതി രാജു, ഫഗന്‍ സിങ് കുലസ്‌തെ എന്നിവര്‍ക്കും സ്ഥാനചലനമുണ്ടാകും. അരുണ്‍ ജെയ്റ്റ്‌ലിക്ക് പ്രതിരോധ വകുപ്പിന്റെ ചുമതല നഷ്ടമായേക്കുമെന്നാണ് സൂചന. റെയില്‍വേയുടെ ചുമതല നിതിന്‍ ഗഡ്കരിക്കോ, പിയൂഷ് ഗോയലിനോ ലഭിക്കാനാണ് സാധ്യത. പാര്‍ലമെന്ററി കാര്യ വകുപ്പ്, നഗരവികസനം, പരിസ്ഥിതി എന്നിവയ്‌ക്കെല്ലാം പുതിയ മന്ത്രിമാര്‍ വരും.

പുതുതായി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ പക്ഷത്തിനും എഐഡിഎംകെക്കും പ്രാധാന്യം നല്‍കിയായിരിക്കും പുതിയ മന്ത്രിസഭ. എഐഡിഎംകെയില്‍ നിന്ന് തമ്പി ദുരൈ, കെ വേണുഗോപാല്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ നേതാക്കളെ ഉള്‍പ്പെടുത്തിയായിരിക്കും മോദിയുടെ രണ്ടാമത്തെ മന്ത്രിസഭ പുനസ്സംഘടന. രാഷ്ട്രപതി തിരുപതിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പുനസ്സംഘടന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞ രാജീവ് പ്രതാപ് റൂഡി പാര്‍ട്ടിയുടെ നേതൃനിരയിലേക്കെത്തും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News