യോഗാ ദിനത്തില്‍ മധ്യപ്രദേശ് മന്ത്രിയുടെ 'നിദ്രാസനം' ഫോണില്‍ കളിച്ച് വിദ്യാഭ്യാസ മന്ത്രി

Update: 2018-05-13 22:05 GMT
Editor : Jaisy
യോഗാ ദിനത്തില്‍ മധ്യപ്രദേശ് മന്ത്രിയുടെ 'നിദ്രാസനം' ഫോണില്‍ കളിച്ച് വിദ്യാഭ്യാസ മന്ത്രി

ചിന്ത്വാരയിലുള്ള യോഗാ പരിപാടിയിലാണ് ഗൌരിശങ്കര്‍ പങ്കെടുത്തത്

അന്താരാഷ്ട്ര യോഗാ ദിനം രാജ്യം ആഘോഷമാക്കുമ്പോള്‍ അതൊന്നും വിഷയമല്ലാത്ത ചിലരുണ്ട് മന്ത്രിപ്രദേശില്‍. ശവാസനം കൊണ്ട് പ്രതിഷേധിച്ച കര്‍ഷകരൊന്നുമല്ല ഇക്കൂട്ടര്‍. രണ്ട് മന്ത്രിമാര്‍ യോഗാ ദിനത്തില്‍ കാട്ടിക്കൂട്ടിയ കോമാളിക്കളികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൃഷിമന്ത്രി ഗൌരിശങ്കര്‍ ബിസെനും വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുമാണ് യോഗ ചെയ്ത് ക്ഷീണിച്ച് അവശരായവര്‍.

ചിന്ത്വാരയിലുള്ള യോഗാ പരിപാടിയിലാണ് ഗൌരിശങ്കര്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം രണ്ടായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. യോഗ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഗൌരിശങ്കര്‍ ആകെ ക്ഷീണിതനായി.അധിക നേരം നില്‍ക്കാനൊന്നും അദ്ദേഹത്തിന് സാധിച്ചില്ല. ഉടന്‍ തന്നെ ഒരു കസേര വലിച്ചിട്ട് അതിലിരുന്ന് ഉറക്കവും തുടങ്ങി. താനാകെ ക്ഷീണിതനായിരുന്നുവെന്നാണ് യോഗയ്ക്ക് ശേഷം ഗൌരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Advertising
Advertising

കന്ദ്വാ ജില്ലയില്‍ നടന്ന യോഗ പരിപാടിയിലാണ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പങ്കെടുത്തത്. മറ്റുള്ളവര്‍ യോഗ ചെയ്യുമ്പോള്‍ സ്റ്റേജിലിരിക്കുകയായിരുന്നു മന്ത്രി. സെല്‍ഫോണില്‍ നിന്നും കണ്ണെടുക്കാതെയായിരുന്നു മന്ത്രിയുടെ യോഗാ പ്രകടനം. പരിപാടി കഴിഞ്ഞ ശേഷം യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് മന്ത്രി വിശദമായി സംസാരിക്കുകയും ചെയ്തു. മന്ത്രി വെറുതെ ഇരിക്കുകയായിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ സംശയത്തിനും മറുപടിയുണ്ടായി. കഴിഞ്ഞ ദിവസമാണ് താന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതെന്നും യോഗയൊന്നും ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതായും വിജയ് ഷാ പറഞ്ഞു. താന്‍ സെല്‍ഫോണില്‍ കളിക്കുകയായിരുന്നില്ലെന്നും മോദിയുടെ യോഗാ പരിപാടി കാണുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ 50 ജില്ലകളിലും യോഗാ പരിപാടികള്‍ അരങ്ങേറിയിരുന്നു. ലാല്‍പരേഡ് ഗ്രൌണ്ടില്‍ നടന്ന യോഗ യിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ പങ്കേടുത്തത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News