കശ്‍മീര്‍ സംഘര്‍ഷം: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മെഹ്‍ബൂബ മുഫ്തി

Update: 2018-05-13 20:17 GMT
Editor : Alwyn K Jose
കശ്‍മീര്‍ സംഘര്‍ഷം: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മെഹ്‍ബൂബ മുഫ്തി
Advertising

ഹിസ്‍ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്‍മീരില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി

ഹിസ്‍ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്‍മീരില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി. പ്രക്ഷോഭം ജ്വലിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കുന്നത് തടയാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഉറുദു, ഇംഗ്ലീഷ് പത്രങ്ങളുടെ ഓഫീസില്‍ വെള്ളിയാഴ്ച രാത്രി പൊലീസ് റെയ്ഡ് നടത്തി പത്രക്കെട്ടുകള്‍ പിടിച്ചെടുത്തു. പത്രമോഫീസിലെ ഏതാനും സാങ്കേതിക വിദഗ്ധരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗ്രേറ്റര്‍ കശ്‍മീരിന്റെയും കശ്‍മീര്‍ ഉസ്മയുടെയും കശ്‍മീര്‍ റീഡറുടെയും ഓഫീസിലായിരുന്നു റെയ്ഡ്. അരലക്ഷത്തിലധികം പത്രങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു റെയ്ഡ്. കശ്‍മീര്‍ റീഡറിന്റെ എട്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കേബിള്‍ വഴിയുള്ള ചാനല്‍ സംപ്രേക്ഷണത്തിനും വിലക്കുണ്ട്. ബിഎസ്‍എന്‍എല്‍ ഒഴികെ മറ്റു ടെലികോം സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News