ദീപാവലി ആഘോഷ നിറവില്‍ ഉത്തരേന്ത്യ

Update: 2018-05-14 18:27 GMT
Editor : Muhsina
ദീപാവലി ആഘോഷ നിറവില്‍ ഉത്തരേന്ത്യ

പടക്കം പൊട്ടിച്ചും വീടുകള്‍ ദീപാലംകൃതമാക്കിയും ആഘോഷത്തിന്റെ നിറവിലാണ് ഉത്തരേന്ത്യ. നവംബര്‍ ഒന്നു വരെ വെടിക്കോപ്പുകള്‍ വില്‍ക്കുന്നതിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യതലസ്ഥാനത്ത് വെടിക്കെട്ടുകളില്ലാത്ത..

ഉത്തരേന്ത്യയില്‍ ഇന്ന് ദീപാവലി. പടക്കം പൊട്ടിച്ചും വീടുകള്‍ ദീപാലംകൃതമാക്കിയും ആഘോഷത്തിന്റെ നിറവിലാണ് ഉത്തരേന്ത്യ. നവംബര്‍ ഒന്നു വരെ വെടിക്കോപ്പുകള്‍ വില്‍ക്കുന്നതിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യതലസ്ഥാനത്ത് വെടിക്കെട്ടുകളില്ലാത്ത ദീപാവലി ആഘോഷമാണ് ഇത്തവണത്തേത്.

Full View

ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസപെരുമയില്‍ അമര്‍ന്നിരിക്കുകയാണ് ഉത്തരേന്ത്യക്കാര്‍. നേരിന്റെയും നന്മയുടെയും വിജയോത്സവമായാണ് ഉത്തരേന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. 14-വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റെ പ്രതീകമായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായുമാണ് ദീപാവലി കൊണ്ടാടുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിന്റെ അനുസ്മരണം കൂടിയാണ് ഈ ദിനം. ഐതിഹ്യങ്ങള്‍ എന്തായാലും ഒരുമയുടേയും ആഘോഷത്തിന്റെയും ദിനമാണിന്ന് ഉത്തരേന്ത്യക്കാര്‍ക്ക്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News