കോണ്‍ഗ്രസ് ബന്ധം: ബംഗാള്‍ ഇടതുമുന്നണിയില്‍ തര്‍ക്കം

Update: 2018-05-15 20:21 GMT
Editor : admin
കോണ്‍ഗ്രസ് ബന്ധം: ബംഗാള്‍ ഇടതുമുന്നണിയില്‍ തര്‍ക്കം

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎം കേരള ഘടകത്തില്‍ മാത്രമല്ല ബംഗാളിലെ ഇടതുമുന്നണിക്കകത്തും വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎം കേരള ഘടകത്തില്‍ മാത്രമല്ല ബംഗാളിലെ ഇടതുമുന്നണിക്കകത്തും വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ആര്‍ എസ് പി സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ള ഒന്‍പത് സീറ്റുകളില്‍ സിപിഎമ്മിന്റെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് ഭാവിയില്‍ ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന് ആര്‍ എസ് പി നേതാവും സ്ഥാനാര്‍ഥിയുമായ സുകുമാര്‍ ഘോഷ് മീഡിയവണിനോട് പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം സിപിഎമ്മിന്‍റെതായിരുന്നുവെന്നും മറ്റ് ഇടത് പാര്‍ട്ടികള്‍ അതിനൊപ്പം നീങ്ങാന്‍ നിര്‍ബന്ധിതരായതാണെന്നും സുകുമാര്‍ ഘോഷ് ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News