രാഹുലിന്റെ മഹായാത്ര രണ്ടാം ദിവസത്തില്‍

Update: 2018-05-16 03:03 GMT
രാഹുലിന്റെ മഹായാത്ര രണ്ടാം ദിവസത്തില്‍

ഇന്നലെ ദേവ്പൂരയില്‍ ആവേശകരമായ തുടക്കമാണ് യാത്രക്ക് ലഭിച്ചത്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന മഹായാത്ര രണ്ടാം ദിവസത്തിലേക്ക്. ഗോര്‍ഖാപൂര്‍, സാന്‍റ് കബീര്‍ നഗര്‍, ബസ്തി എന്നീ ജില്ലകളിലൂടെയാണ് റാലി കടന്ന് പോവുക. ഗോര്‍ഖാപൂരില്‍ രാവിലെ അഞ്ച് കിലോമീറ്റര്‍ നീളുന്ന റോഡ്ഷോ രാഹുല്‍ നടത്തും. മൂന്ന് പൊതുയോഗങ്ങളിലും ഒരു കട്ടില്‍ സഭയിലും രാഹുല്‍ പങ്കെടുക്കും. ഇന്നലെ ദേവ്പൂരയില്‍ ആവേശകരമായ തുടക്കമാണ് യാത്രക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും, ഇവ പരിഹരിക്കുന്നതിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളും ഉയര്‍ത്തക്കാട്ടിയാണ് യാത്രകളിലുടനീളം രാഹുല്‍ സംസാരിക്കുന്നത്.

Tags:    

Similar News