ജയാബച്ചന്‍ ബോളിവുഡ് നര്‍ത്തകി: ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞു

Update: 2018-05-16 04:15 GMT
ജയാബച്ചന്‍ ബോളിവുഡ് നര്‍ത്തകി: ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞു

ബിജെപി വനിത നേതാക്കളടക്കം പ്രതിഷേധവുമായെത്തിയ സാഹചര്യത്തിലാണ് ഖേദപ്രകടനം.

ജയാബച്ചന്‍ ബോളിവുഡ് നര്‍ത്തകിയാണെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞു. ബിജെപി വനിത നേതാക്കളടക്കം പ്രതിഷേധവുമായെത്തിയ സാഹചര്യത്തിലാണ് ഖേദപ്രകടനം. എസ്‍പി നേതാവായിരുന്ന നരേഷ് അഗര്‍വാളിന്റെ ബിജെപി പ്രവേശം പ്രഖ്യാപിക്കുന്നതിനായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.

തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചു, അത് സിനിമയില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കി. എന്നിങ്ങനെയായിരുന്നു എസ്‍പി യില്‍ നിന്നും ബിജെപിയിലെത്തിയ നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം.സംഭവം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും നരേഷ് അഗര്‍വാളിനെ പുറത്താക്കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായി. പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ബിജെപി വനിത നേതാക്കളും വ്യക്തമാക്കി. തുടര്‍ന്നായിരുന്നു നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞത്.

Advertising
Advertising

നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു. ബിജെപി, സ്ത്രീകളെ ബഹുമാനിക്കണമെന്നും വനിത കമ്മീഷന്‍ നടപടിയെടുക്കണമെന്നും എസ്‍പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ 7 തവണ എംഎല്‍എയും എസ്‍പി മുന്‍ ജനറല്‍ സെക്രട്ടരിയും രാജ്യസഭ എംപിയുമായ നരേഷ് അഗര്‍വാള്‍ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും എസ്‍പി മാറ്റി നിര്‍ത്തിയതോടെയാണ് പാര്‍ട്ടി വിട്ടത്.

Tags:    

Similar News