തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കടുത്ത പ്രതിസന്ധി

Update: 2018-05-18 00:14 GMT
Editor : Jaisy
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കടുത്ത പ്രതിസന്ധി

മധ്യപ്രദേശ്,ഝാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ മൂന്ന് മാസമായി തൊഴിലാളിക്ക് വേതനം ലഭിച്ചിട്ടില്ല

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കടുത്ത പ്രതിസന്ധി. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതിക്ക് നീക്കിവച്ച തുകയുടെ മുക്കാല്‍ പങ്കും ആറ് മാസം കൊണ്ട് തീര്‍ന്നു. മധ്യപ്രദേശ്,ഝാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ മൂന്ന് മാസമായി തൊഴിലാളിക്ക് വേതനം ലഭിച്ചിട്ടില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി നടപ്പു സാമ്പത്തിക വര്‍ഷം നീക്കിവച്ച തുകയുടെ 88 ശതമാനവും ഇതിനകം തീര്‍ന്നു. മധ്യപ്രദേശ് ,തമിഴ്നാട് ,ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വരും ആഴ്ചകളില്‍ പണം അനുവദിക്കുന്നതോടെ 6000 കോടിമാത്രമാണ് പദ്ധതി തുകയില്‍ ബാക്കിയുണ്ടാവുക. അടുത്ത ആറുമാസത്തേക്ക് പദ്ധതി ചെലവിന് ഈ തുക തികയില്ലന്നിരിക്കെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 17,600 കോടി രൂപ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് കേരളം ആന്ധ്രാപ്രദേശ് തെലുങ്കാന തുടങ്ങി വരള്‍ച്ച ബാധിത സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അധികതുക ചെലവഴിക്കേണ്ടിവന്നതാണ് പദ്ധതി ചെലവിനെ താളം തറ്റിച്ചെതെന്നും ഗ്രാമവികസന മന്ത്രാലയം വിശദീകരിക്കുന്നു.

പദ്ധതിക്ക് കീഴില്‍ ജോലി ചെയ്തിട്ടും മൂന്ന് മാസം മുതല്‍‌ ഒന്നരവര്‍ഷം വരെയായി വേതനം കിട്ടാത്ത തൊഴിലാളികളും രാജ്യത്തുണ്ട്. മധ്യപ്രദേശ് ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഇത്തരക്കാര്‍ ലഭിക്കാത്തവര്‍ കൂടുതല്‍. മധ്യപ്രദേശില്‍ ജോലി ദിനങ്ങള്‍ ഗണ്യമായി വെട്ടിക്കുറക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News