ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മോദി

Update: 2018-05-18 18:47 GMT
Editor : Muhsina
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മോദി

ജമ്മു കശ്മീർ സ്വയം ഭരണം സംബന്ധിച്ച കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശം. കശ്മീര്‍ വിഘടനവാദികളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍..

ജമ്മു കശ്മീർ സ്വയം ഭരണം സംബന്ധിച്ച കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശം. കശ്മീര്‍ വിഘടനവാദികളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ജമ്മു കശ്മീരിന് സ്വയം ഭരണം വേണമെന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവന പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചത്. ചിദംബരത്തിന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ നില്‍ക്കാന്‍ ആരെയും ബിജെപി അനുവിദിക്കില്ല. കോണ്‍ഗ്രസിന്റെ നിലപാട് കശ്മിരില്‍ ജീവന്‍ ബലികഴിച്ച സൈനികരോടുള്ള അനാദരവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ബിജെപി റാലിയിലാണ് മോദിയുടെ പരമാര്‍ശം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News