ഗംഗൈ അമരന്‍ ബിജെപി സ്ഥാനാര്‍ഥി
Update: 2018-05-19 06:19 GMT
എഐഎഡിഎംകെ ശശികല വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍, ഒ പനീര്‍ശെല്‍വം വിഭാഗത്തിലെ മധുസൂദനന്‍, ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍
മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും, ഇതോടെ മണ്ഡലത്തില്‍ തീപ്പാറുന്ന മത്സരം നടക്കുമെന്ന് ഉറപ്പായി. എഐഎഡിഎംകെ ശശികല വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍, ഒ പനീര്‍ശെല്‍വം വിഭാഗത്തിലെ മധുസൂദനന്‍, ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍, ഡിഎംകെയുടെ മരുത ഗണേശന്‍ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റ് സ്ഥാനാര്‍ഥികള്‍.